കശ്മീരിലെ സംഘര്‍ഷത്തെ തോക്കിന് തിരകള്‍ കൊണ്ട് നേരിടുന്നതിന് പകരം രാഷ്ട്രീയ പരിഹാരം തേടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് നടക്കുന്ന രൂക്ഷമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്യസഭ വിഷയം ചര്‍ച്ച ചെയ്തത്.
ഭീകരവാദം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിനും ജമ്മു കശ്മീര്‍ സര്‍ക്കാറിനും ഒപ്പം തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നില്‍ക്കുമെന്നും എന്നാല്‍, കുട്ടികളും സ്ത്രീകളും അടങ്ങുന്ന സാധാരണ പൌരര്ക്കെതിരെ അത്യധികമായ ബലം പ്രയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
കശ്മീരിലെ സ്ഥിതി ആശങ്കാകരമാണെന്ന് അംഗീകരിച്ച സഭാനേതാവ് അരുണ്‍ ജെയ്ത്ലി സാധാരണ നില എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാന്‍ ശ്രമം നടക്കുകയാണെന്ന് വ്യക്തമാക്കി. രാജ്യം മുഴുവന്‍ ഈ സമയത്ത് ഏകസ്വരത്തില്‍ സംസാരിക്കണമെന്നും സാധാരണ മനുഷ്യര്‍ ഇതുകാരണം സഹിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭീകരവാദിയുടെ വധത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹം കശ്മീരി യുവാക്കളോട് ആവശ്യപ്പെട്ടു.