Skip to main content
chennai

rajnikanth, subramahnyam swami

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങുകയാണെങ്കില്‍ അദ്ദേഹം നടത്തിയിട്ടുള്ള സാമ്പത്തിക തിരിമറികള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി സോ.സുബ്രഹ്മണ്യം രംഗത്തെത്തിയിരിക്കുന്നു. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങരുതെന്നും അതിനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും ഡോ.സ്വാമി. രജനികാന്തിന് ആരാധക ബാഹുല്യം ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ട്രീയാണ്. അതു ശരിയാണെങ്കില്‍ രജനികാന്തിന്റെ ഒടുവിലത്തെ സിനിമ പരാജയപ്പെടില്ലായിരുന്നുവെന്നും സ്വാമി പറഞ്ഞു,
    

രജനികാന്തിനെപ്പോലെ സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട വ്യക്തി രാഷട്രീയത്തിലിറങ്ങുന്നത് അപകടകരമാണ്. രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള രജനികാന്തിന്റെ പ്രഖ്യാപനം തന്നെ അദ്ദേഹത്തിന്റെ സത്യസന്ധതയില്ലയ്മ് യെയായാണ് തുറന്നു കാണിക്കുന്നത്. തനിക്ക് വ്യക്തമായ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ മാധ്യമങ്ങളെ ഉപയോഗിച്ച് അനിശ്ചിത്വം നില നിര്‍ത്തി തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നത്
        

എം.ജി.ആറിന്റെയും ആന്ധ്രയില്‍ എന്‍.ടി.രാമറാവുവിന്റെയും രാഷ്ട്രീയ പ്രവേശം രജനികാന്തിന്റേതില്‍ നിന്നും വ്യത്യസ്തമാണ്. എം.ജി.ആര്‍ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തെലുങ്ക് വ്യക്തിത്വത്തെ ഇകഴ്ത്തിയെന്നാരോപിച്ചു കൊണ്ടാണ് രാമറാവു രംഗപ്രവേശം ചെയ്തത്. ജയലളിത എം.ജി.ആറിന്റെ പാര്‍ട്ടിയെ നയിക്കുകയായിരുന്നു. അവര്‍ വിദ്യാസമ്പന്നരുമായിരുന്നു. രജനികാന്ത് തന്റെ ജീവിതത്തില്‍ ഒരു പുസ്തകം പോലും വായിച്ചിരിക്കാന്‍ ഇടയില്ലാത്ത ആളുമാണ്. ഇങ്ങനെയുള്ളവര്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പാടില്ല. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

 

Tags