Skip to main content
Delhi

china army

പതിനായിരക്കണക്കിന് മിലിട്ടറി ഉപകരണങ്ങള്‍ ചൈന ടിബറ്റിന്റെ അതിര്‍ത്തി പ്രദേശത്തേക്ക് എത്തിച്ചതായി ചൈനീസ് പട്ടാളത്തിന്റെ മുഖപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയുടെ വെസ്റ്റേണ്‍ തീയറ്റര്‍ കമാന്‍ഡാണ് ഈ നീക്കം നടത്തിയിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പ്രശനത്തിന്റെ പേരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ മിലിട്ടറി നീക്കം. 5000 അടി ഉയരത്തില്‍ പതിനൊന്നു മണിക്കൂര്‍ നീണ്ടുനിന്ന സൈനിക പ്രകടനവും നടത്തുകയുണ്ടായെന്ന് പട്ടാള മുഖപത്രം അവകാശപ്പെട്ടു.
     

ചൈനയുടെ ഇന്ത്യാ അതിര്‍ത്തി കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വെസ്റ്റേണ്‍ തീയറ്റര്‍ കമാന്‍ഡ്. ജൂണ്‍ വരെ അതിര്‍ത്തിയിലേക്ക് നടത്തിയ മിലിട്ടറി നീക്കത്തെ കുറിച്ചാണ് മുഖപത്രമായ പി.എല്‍.എയെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് മാധ്യമങ്ങള്‍ ഈ സൈനികനീക്ക വാര്‍ത്ത നല്‍കിയിട്ടുള്ളത്.