Skip to main content

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 20 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 25 ശതമാനവും 100 കിടക്കകള്‍ വരെയുള്ളിടത്ത് 31 ശതമാനവും അതിനു മുകളില്‍ ഉള്ളിടത്ത് 35 ശതമാനവും ശമ്പളം വര്‍ധിപ്പിച്ചാണ് ഉത്തരവ്. 2013 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

 

സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ അസോസിയേഷനും തൊഴില്‍ വകുപ്പും തമ്മില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനം അനുസരിച്ചാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ നഴ്സുമാര്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് വിഷയം പഠിക്കാന്‍ ബലരാമന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു മാനേജ്മെന്റുകളുടെ ആദ്യ നിലപാട്. തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ഒടുവിലാണ് തീരുമാനം.