നഴ്‌സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍; കോടതിയെ സമീപിക്കും
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനം നിലവിലെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.