ശമ്പള വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശപത്രിയിലെ നേഴ്‌സുമാര്‍ നടത്തി വന്ന സമരം അവസാനിച്ചു. അടിസ്ഥാന ശമ്പളം 20000 രൂപയാക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം നടപ്പിലാക്കുമെന്ന് ഇന്ന് മുഖ്യന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നയോഗത്തില്‍ തീരുമാനമായി .ഇതിനെ തുടര്‍ന്നാണ് ദിവസങ്ങളായിതുടരുന്നസമരം അവസാനിപ്പിച്ചത്.
യോഗതീരുമാനമനുസരിച്ച് 50 കിടക്കകളുള്ള ആശുപത്രികളില്‍ 20000 രൂപ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചു. 50 മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തി. തൊഴില്‍ആരോഗ്യംനിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതിലുണ്ടാവുക. സമിതി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കഴിഞ്ഞദിവസം ഹൈക്കോടതിയുടെ മീഡിയേഷന്‍ കമ്മിറ്റിയുടെ മധ്യസ്ഥതയില്‍ നഴ്‌സുമാരുമായും ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടന്നിരുന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. അതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സമരം ശക്തമാക്കാനുള്ളതീരുമാനത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുകൂട്ടരുമായി വീണ്ടും ചര്‍ച്ച നടന്നത്.