ശമ്പള വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍തിങ്കളാഴ്ച മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരില്‍ ചേര്‍ന്ന യുണെറ്റെഡ്‌നേഴ്‌സ് അസോസിയേഷന്‍ യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിര്‍ദേശത്തേയും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയേയും പരിഗണിച്ചാണ്‌സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ അറിയിച്ചു.21 ന് നിശ്ചയിച്ചിരിക്കുന്ന സെക്രട്ടേറിയറ്റ് സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
നഴ്‌സുമാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ സര്‍ക്കാര്‍ നഴ്‌സുമാരുമായി ഉടന്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചിരുന്നു. വേതന വ്യവസ്ഥകളെപ്പറ്റി ജോലിക്കു കയറിയശേഷം ചര്‍ച്ച ചെയ്യാമെന്നും എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടാമെന്നും മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരുമെന്നും ഹൈക്കോടതിഅറിയിച്ചു. . സുപ്രീം കോടതി നിശ്ചയിച്ച മിനിമം വേതനം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.