തിരുവനന്തപുരം
സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് ആര്യാടന്‍ മുഹമ്മദ്. കായംകുളം താപനിലയത്തില്‍നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാലാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. അറ്റകുറ്റപണിക്കായി ഉല്‍പാദനം നിറുത്തിയ ശബരിഗിരിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് 27-ന് പുനരാരംഭിക്കുന്നതോടെ പ്രതിസന്ധി പൂര്‍ണ്ണമായി പരിഹരിക്കാനാവുമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി രാത്രികാലത്ത് 45 മിനിട്ട് വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്.