Skip to main content

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്യുന്ന പ്രമുഖ മലയാളം നടിയ്ക്ക് നേരെ അക്രമം. സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.

 

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അത്താണിയില്‍ വെച്ച് നടിയുടെ കാറിന് പിന്നിലിടിച്ച സംഘം തുടര്‍ന്ന്‍ കാറില്‍ ബലമായി കയറുകയായിരുന്നു. കാറില്‍ വെച്ച് നടിയെ ഉപദ്രവിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പാലാരിവട്ടത്ത് ഇറങ്ങിയ സംഘം മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നു.

 

പള്‍സാര്‍ സുനി എന്ന സുനില്‍ കുമാര്‍ ആണ് സംഭവത്തിന്‌ പിന്നിലെന്ന് പോലീസ് കരുതുന്നു. രണ്ട് വര്‍ഷമായി നടിയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന മാര്‍ട്ടിനും ഗൂഢാലോചനയിലെ കണ്ണിയാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ മറ്റ് മൂന്ന്‍ പേരെക്കൂടി പോലീസ് തിരയുന്നുണ്ട്.

 

സംഭവത്തിന്‌ ശേഷം നടി കാക്കനാട് ഒരു സംവിധായകന്റെ വീട്ടിലെത്തുകയായിരുന്നു. സംവിധായകനാണ് പോലീസില്‍ വിവരമറിയിച്ചത്.