ലിംഗഛേദം: മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം സ്ഥാനത്തിന് നിരക്കാത്തത്
യുവതി ചെയ്ത കൊടും കുറ്റകൃത്യത്തെ നിസ്സാരമാക്കുന്നതായിപ്പോയി ഒരു സമൂഹത്തെ മുഴുവൻ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്ന വിധമുള്ള അപരിഷ്‌കൃതവും അപരാധവുമായ ആ നടപടിയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ഉറങ്ങിക്കിടന്ന നടിയുടെ മുറിയിൽ കയറി പുതപ്പു നീക്കി സ്വകാര്യത നിരീക്ഷിച്ച സംഭവം തമസ്‌കരിച്ചു
വെളുപ്പാൻകാലത്ത് ഉറക്കത്തിനിടയിൽ പ്രമുഖ നടിയുടെ മുറിയിൽ ഹോട്ടൽ ജീവനക്കാരൻ രണ്ടാം താക്കോൽ ഉപയോഗിച്ച് ഒളിച്ചു കയറി പുതപ്പു വലിച്ചുമാറ്റി സ്വകാര്യത നിരീക്ഷിച്ച സംഭവം പോലീസ് കേസ്സായെങ്കിലും വാർത്തയാകാതെ തമസ്‌കരിക്കപ്പെട്ടു.
പൃഥ്വിരാജിലൂടെ മലയാള സിനിമയ്ക്കും സമൂഹത്തിനും സംഭവിക്കാവുന്നത്
വർത്തമാന നായക സങ്കൽപ്പം മാറാതെ ചില വാചകങ്ങളോ മുഹൂർത്തങ്ങളോ ഒഴിവാക്കുന്നതുകൊണ്ട് പൃഥ്വിരാജ് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവില്ലെന്നു മാത്രമല്ല ഏതാണോ തന്നെ വേദനിപ്പിച്ചത്, ആ ഘടകം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
നടി ആക്രമിക്കപ്പെട്ടത്: യഥാർഥ പ്രതികൾ പിടിക്കപ്പെടില്ല!
നടി ആക്രമിക്കപ്പെട്ട സംഭവം നടൻ മമ്മൂട്ടി പറഞ്ഞതുപോലെ പ്രതിരോധം വർധിപ്പിക്കും. അത് ആകാശത്തും ഭൂമിക്കടിയിലുമെന്നോണം കെട്ടുപിണഞ്ഞു കിടക്കുന്ന അധോലോകത്തിന്റേതാണെന്നു മാത്രം.
നടിയ്ക്ക് നേരെ അക്രമം; ഡ്രൈവര്‍ അറസ്റ്റില്‍
വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നായിക വേഷങ്ങള്‍ ചെയ്യുന്ന പ്രമുഖ മലയാളം നടിയ്ക്ക് നേരെ അക്രമം. സംഭവത്തില്‍ നടിയുടെ ഡ്രൈവര്‍ തൃശ്ശൂര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അത്താണിയില്‍ വെച്ച് നടിയുടെ കാറിന് പിന്നിലിടിച്ച സംഘം തുടര്‍ന്ന്‍ കാറില്‍ ബലമായി കയറുകയായിരുന്നു. കാറില്‍ വെച്ച് നടിയെ ഉപദ്രവിക്കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പാലാരിവട്ടത്ത് ഇറങ്ങിയ സംഘം മറ്റൊരു കാറില്‍ കയറി പോകുകയായിരുന്നു.