Skip to main content

തേജ്പാലിന്റെ ജാമ്യാപേക്ഷ: നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഗോവയോട് സുപ്രീം കോടതി

152 പ്രോസിക്യൂഷന്‍ സാക്ഷികളുള്ള കേസിന്റെ വിചാരണ നീളുമെന്ന്‍ ചൂണ്ടിക്കാട്ടി കോടതി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അനുസരിച്ചു കൊള്ളാമെന്ന് പറഞ്ഞാണ് തേജ്പാല്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചത്.

ശക്തി മില്‍സ് ബലാല്‍സംഗം: മൂന്ന്‍ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈയില്‍ മാദ്ധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികളെന്ന്‍ കണ്ടെത്തിയ മൂന്ന്‍ പേര്‍ക്ക് വിചാരണക്കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.

ചവിട്ടും ഗർഭം അലസലും

ഭാര്യയെ വയറ്റത്തു ചവിട്ടി ഗർഭം അലസിപ്പിച്ചവനെ ഇന്നത്തെ കേരളത്തിലെ കവലയിലൂടെ പോലീസിനു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കാരണം കവലയിലെ ജനം കൈകാര്യം ചെയ്യും. ആ കൈകാര്യം ചെയ്യുന്ന ജനത്തിന്റെ ജനക്കൂട്ട വൈകാരികതയ്ക്ക് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അടിപ്പെടുന്നതു കൊണ്ടാണ് ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്ന് നിസ്സങ്കോചം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുന്‍ ജഡ്ജിക്കെതിരെയുള്ള ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി

മുന്‍ സുപ്രീം കോടതി ജഡ്ജി സ്വതന്തര്‍ കുമാറിനെതിരെയുള്ള ലൈഗികാരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഡെല്‍ഹി ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി.

ലൈംഗികാരോപണം ഹരിത ട്രൈബ്യൂണല്‍ ചെയര്പേഴ്സണ്‍ സ്വതന്തര്‍ കുമാറിനെതിരെ

പരിശീലനത്തിനെത്തിയ നിയമവിദ്യാര്‍ഥിനിയോട് ലൈംഗികമായി പെരുമാറിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ സ്വതന്തര്‍ കുമാറിനെതിരെ.

സന്തോഷ്‌ മാധവന്റെ ഹര്‍ജി തള്ളി; വീണ്ടും തടവിലേക്ക്

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചു എന്ന കേസില്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് വിചാരണക്കോടതി നല്‍കിയ എട്ടുവര്‍ഷം തടവ് കോടതി ശരിവെച്ചത്.

Subscribe to Jhelum River