ബി.ടി.എസ് ടീം- ഒരാളൊഴികെ എല്ലാവരും മടങ്ങിയെത്തി

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായ ബി.ടി.എസ്സിലെ ആറു പേരും നിർബന്ധിത പട്ടാള സേവനം കഴിഞ്ഞു പുറത്തിറങ്ങി. ഏഴാമൻ ഈ മാസമവസാനം പുറത്തുവരുന്നതോടെ ടീം പൂർണ്ണമായും ആരാധകരുടെ ഇടയിലെത്തുകയായി.
കഴിഞ്ഞ ദിവസം സേവനം പുറത്താക്കിയിറങ്ങിയത് ജിമിനും ജന്ക്‍കൂമാണ്. ലോകത്തിൻ്റെ പല ഭാഗത്തുനിന്നും ഇവരെ കാണാനായി ആരാധകർ തടിച്ചു കൂടിയിരുന്നു. മിലിട്ടറി വേഷത്തിലാണ് ഇരുവരും പുറത്തിറങ്ങിയത്.
ദക്ഷിണ കൊറിയയിൽ 18 നും 28 നുമിടയ്ക്കുള്ള ആരോഗ്യമുള്ള എല്ലാ ചെറുപ്പക്കാരും രണ്ടു വർഷത്തെ സേനാ സേവനം നടത്തണമെന്നാണ് . അതിൻ്റെ ഭാഗമായാണ് ബി.ടി.എസ് ടീം മുഴുവൻ രണ്ടു കൊല്ലം മുൻപ് സേവനത്തിൽ പ്രവേശിച്ചത്.
ഈ വർഷം അവസാനത്തോടെ ബി.ടി.എസ് ടിം ആരാധകരുടെ മുന്നിൽ സംഗീത വിരുന്നുമായി എത്തുമെന്നാണ് അറിയുന്നത്