ജിഷയുടെ കൊലപാതകം: വൈകാരിക പ്രകടനമല്ല ഇപ്പോൾ വേണ്ടത്
അർബുദരോഗം തലവേദനയായി പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ വേദനാസംഹാരി കൊടുത്ത് അതിനെ നേരിടുന്നതുപോലെയാണ് ജസ്റ്റിസ് ഫോർ ജിഷ എന്ന മുദ്രാവാക്യം ഉയർത്തുന്ന അപകടം. പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവരിൽ വൈകാരികത കാൽപ്പനികതയിലേക്ക് വഴുതിവീഴുന്നതായിപ്പോലും തോന്നുന്നു.