മുംബൈ
പശ്ചിമ ബംഗാളില്‍ 72-കാരിയായ കന്യാസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആദ്യ അറസ്റ്റ്. കേസ് അന്വേഷിക്കുന്ന ബംഗാള്‍ പോലീസിലെ സി.ഐ.ഡി വിഭാഗമാണ് അറസ്റ്റ് നടത്തിയത്.
റാണാഘട്ടില്‍ ഒരു സ്കൂളിനോട് ചേര്‍ന്നുള്ള കോണ്‍വെന്റില്‍ മാര്‍ച്ച് 14-ന് രാത്രി അതിക്രമിച്ച് കയറിയ ആറംഗ സംഘമാണ് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തത്. ഇവരില്‍ നാല് പേരുടെ മുഖം സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സംഘം സ്കൂളിന് കേടുവരുത്തുകയും യേശുക്രിസ്തുവിന്റെ ഒരു പ്രതിമ തകര്‍ക്കുകയും ചെയ്തിരുന്നു. കോണ്‍വെന്റില്‍ സൂക്ഷിച്ചിരുന്ന സ്കൂളിന്റെ പണവും സംഘം കവര്‍ന്നു.