പ്രകാശ് വർമ്മ തുടരട്ടെ

കെ.ആർ. സുനില്‍ തിരക്കഥയെഴുതി തരുൺ മൂർത്തി സംവിധാനം ചെയത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച ചിത്രമാണ് “തുടരും”. മോഹന്‍ലാലും ശോഭനയും നായകരായി അഭിനയിക്കുന്നു. പ്രകാശ് വര്‍മ്മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ അരവിന്ദ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നു.
മോഹന്‍ലാല്‍ തുടരും എന്നാണ് പറയുന്നത്. ഗംഭീരപടമാണ് മോഹന്‍ലാലിന്റെ കയ്യും കാലും നഖവും വരെ അഭിനയിക്കുന്നു. ഇതുവരെയിറങ്ങിയ എല്ലാ പടത്തുക്കും മേലെ നില്‍ക്കും.... ആരാധകരെ ഇങ്ങനെ തള്ളിമറിക്കാതെ.
പതിവ് ചിത്രങ്ങളില്‍ കാണുന്ന സന്ദര്‍ഭങ്ങളെ പതിവ് രീതിയില്‍ തന്നെ അവതരിപ്പിച്ച് സാമാന്യ നീണ്ട സംഘട്ടനങ്ങളും മഴയുമെല്ലാമായി അവതരിപ്പിച്ചു എന്നല്ലാതെ ഈ ചിത്രത്തിന് പ്രത്യേകിച്ചൊരു പുതുമയും തോന്നിയില്ല. സൗദി വെള്ളക്കപോലുള്ള നല്ല ചിത്രങ്ങളെടുത്ത സംവിധായകനാണ് തരുണ്‍മൂര്‍ത്തി. പക്ഷെ ആ നിലവാരത്തിലേക്കിത് വന്നോ എന്ന് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ആരാധകരുടെ തള്ളില്‍ വീണുപോവാതെ.
വിന്റേജ് കാര്‍. പഴയസംഘട്ടനസംവിധായകന്റെ സഹായി. ഡ്യൂപ്പായി പലപടങ്ങളിലും നിറഞ്ഞാടിയ നായകന്‍. പഴയ സിനിമകളുടെ ഓര്‍മപ്പെടുത്തല്‍. അതൊക്കെ കൊള്ളാം. മുരുകാ എന്നുള്ള വിളി അല്‍പം അതിരുകടന്നു പോയെങ്കിലും പക്ഷെ കഥയിലേക്ക് കടക്കുമ്പോള്‍ നമ്മള്‍ എത്രയോ തവണ കണ്ട് മടുത്തത് തന്നെ.
പിന്നെ മോഹന്‍ലാലിനെ നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള വില്ലന്‍. അത് എടുത്ത് പറയാതെ വയ്യ. അതൊരു ഒന്നൊന്നര വില്ലന്‍ തന്നെ. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന കഥാപാത്ര സൃഷ്ടിയിലാണ് ഇതിന്റെ ഹരം. ക്യാമറയ്ക്ക് പിന്നില്‍ ഏറെ നിന്നിട്ടുണ്ടെങ്കിലും ഈ ആലപ്പുഴക്കാരന്‍ ക്യാമറയ്ക്ക് മുന്നില്‍ ആദ്യമാണന്നത് അതിശയമായി തോന്നി.
മോഹന്‍ലാല്‍ തുടരുകയോ തുടരാതിരിക്കുകയോ ചെയ്യട്ടെ. പ്രകാശ് വര്‍മ്മ തുടരണം. പക്ഷെ അത് ഇനി വേറെ ലെവലിലായാല്‍ അദ്ദേഹത്തിനും കൊള്ളാം പ്രേക്ഷകര്‍ക്കും കൊള്ളാം. നമ്മുടെ രീതി വെച്ച് സമാന കഥാപാത്രങ്ങളെ കൊണ്ടുകൊടുത്ത് നശിപ്പിച്ച് കളയും മിക്കവാറും. അങ്ങനെ തുടരാതിരിക്കട്ടെ.