Skip to main content

ബ്രാഡ് പിറ്റ് നായകനായ F1 ഇന്നു മുതൽ തീയറ്ററുകളിൽ

Glint Staff
F1 Bradpit Movie
Glint Staff

ഫോർമുല വൺ കാർറേസിൻ്റെ സകല ഉദ്വേഗവും ആവാഹിച്ചുകൊണ്ടുള്ള ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത അമേരിക്കൻ സ്പോർട്സ് ഡ്രാമ ചിത്രമായ F1 ജൂൺ 25 ന് അമേരിക്കയൊഴികെ ലോകത്തെമ്പാടും തീയറ്ററുകളിലെത്തുന്നു. 

ക്രൂഗർ തിരക്കഥയെഴുതിയിട്ടുള്ള ഈ ചിത്രം ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിൻ്റെ ഗവേണിംഗ് ബോഡിയായ FIA യുടെ സഹകരണത്തോടെ സൃഷ്ടിച്ചതാണ്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസീസ്, ഹാവിയർ ബാർഡെം എന്നിവർക്കൊപ്പം ബ്രാഡ് പിറ്റ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. എഫ്1 2025 ജൂൺ 16-ന് ന്യൂയോർക്ക് സിറ്റിയിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളിൽ പ്രീമിയർ ചെയ്തു, ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സിൻ്റെ വാരാന്ത്യത്തിൽ ജൂൺ 27-ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. 
   സണ്ണി ഹയ്സ് എന്ന എഫ് വൺ റേസർ അയാൾ കത്തിജ്വലിച്ചു നിൽക്കുമ്പോൾ ഒരപകടത്തിൽ പെടുന്നു.  അതോടെ അയാളുടെ എഫ് വൺ റേസ് ജീവിതം കഴിഞ്ഞു എന്ന് ലോകം വിലയിരുത്തി . ബ്രാഡ്പിറ്റാണ് സണ്ണി ഹായ്സിൻ്റെ വേഷത്തിൽ വരുന്നത്. എന്നാൽ 30 വർഷങ്ങൾക്കു ശേഷം അയാൾക്ക് വീണ്ടും എഫ് വൺ റേസിലേക്ക് മടങ്ങിവരുന്നതിലൂടെയാണ് കഥ വികസിക്കുന്നത്.  
       യഥാർത്ഥ മത്സരത്തിൽ ബ്രാഡ് പിറ്റ് തന്നെയാണ് സാഹസികമായി കാറോടിച്ച് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിരൂപകർ വാനോളം പുകഴ്തിയാണ് ഈ ചിത്രത്തെ തീയറ്ററുകളിലെത്തിക്കുന്നത്