ആശാവരി ജഗ്ദേലും പറയുന്നു എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ ആശാവരി ജഗദേലും പറയുന്നു 'എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി'. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ . ആരതിയുടെ സമാനമായ അനുഭവമാണ് പൂനെ സ്വദേശിയായ ആശാവരി ജഗ്ദേലിനും ഉണ്ടായത്.
" ഒറ്റ വെടിക്ക് തൻറെ അച്ഛൻ മരിച്ചു വീണു. മരിച്ചു എന്നറിഞ്ഞ് ഞാനും അമ്മയും ജീവനും കൊണ്ട് ഓടി. പിന്നീട് രണ്ട് ദിവസം ദൈവദൂതന്മാരെ പോലെ ഞങ്ങളുടെ ഡ്രൈവറും സഹായിയും ഒപ്പമുണ്ടായിരുന്നു. അവർ എപ്പോഴും ഓർമ്മിപ്പിച്ചു, പെങ്ങളെ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം ഞങ്ങൾ എപ്പോഴും എന്തിനും റെഡി. ആ സമയത്ത് അവരുടെ വാക്കുകൾ പോലും എത്ര വിലപ്പെട്ടതാണെന്ന് അപ്പോഴാണ് മനസ്സിലായത്. അവിടെ നിന്ന് പോരും വരെ ഈ രണ്ട് ദൈവദൂതന്മാർ ഒപ്പമുണ്ടായിരുന്നു. "
ആശാവരിയുടെ വാക്കുകളും സൂചിപ്പിക്കുന്നത് മാറിയ കാശ്മീർ താഴ വരയുടെ യുവത്വത്തിന്റെ ശബ്ദം. കാശ്മീരിലെ പുതിയ ജീവിതത്തിൻറെ ചിത്രം . ഇതാണ് പാകിസ്താനെ അലോസരപ്പെടുത്തിയത്. ആ ജീവിതം തകർക്കുക എന്നതാണ് ഈ ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് കാശ്മീരികൾ ഒന്നടങ്കം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.