Skip to main content

പഹൽഗാം ഭീകരാക്രമണം ഷെഹസാദയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല".

കേരളത്തിലെ മാധ്യമങ്ങളുടെ ജുഗുപ്സാവഹ മനോരോഗം

രാജ്യം പഹൽഗം ഭീകരാക്രമണത്തിൽ നിന്ന് മോചിതമാകുന്നതിന് മുന്നേ കേരളത്തിലെ ചില മാധ്യമങ്ങൾ മതേതരത്വം ഉദ്ഘോഷിക്കാൻ ശ്രമിക്കുന്നതിനെ ജുഗുപ്സാവഹം എന്നേ പറയാനാകൂ.

ഹിമാൻഷിയുടെയും ചേതനയറ്റ ഭർത്താവിൻ്റെയും ചിത്രം ഒരമ്മയിൽ ഉയർത്തിയ ചോദ്യം

പഹൽഗാമിൽ വെടിയേറ്റ് മരിച്ച ഭർത്താവിനൊപ്പം ഇരുന്ന് കരയുന്ന നവ വധുവായ യുവതി. ഹിമാൻഷി . ഭീകരവാദത്തിന്റെ ഭീകരമുഖം മുന്നോട്ടു വയ്ക്കുന്നതിന് ഇത്രയധികം ഹൃദയസ്പർശിയായ ഒരു ചിത്രം ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം

കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും

ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ  ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.

കിം ജോംഗ് അന്നിന്റെ സഹോദരനെ വധിച്ചത് രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് അന്നിന്റെ അര്‍ദ്ധ സഹോദരനെ വധിച്ചത് രാസായുധം ഉപയോഗിച്ചെന്ന് മലേഷ്യന്‍ പോലീസ്. ഫെബ്രുവരി 13-ന് ക്വാലാലം‌പൂരിലെ വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോംഗ് നാം കൊല്ലപ്പെട്ടത്. വി.എക്സ് എന്ന അതീവ വിഷമുള്ള നെര്‍വ് എജന്റ് ആണ് നാമിന് നേരെ പ്രയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

 

മണമോ രുചിയോ ഇല്ലാത്ത വി.എക്സ് രണ്ട് സ്ത്രീകള്‍ നാമിന്റെ മുഖത്തും കണ്ണിലും പുരട്ടുകയായിരുന്നു. പോലീസിനെ സമീപിച്ച നാമിനെ സമീപത്തുള്ള  ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.  

 

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തിരച്ചില്‍ പുതിയ പ്രദേശത്തേക്ക്

ഉപഗ്രഹ വിവരങ്ങള്‍ കൂടുതലായി വിശകലനം ചെയ്ത് തീരുമാനിച്ചതാണ് പുതിയ തിരച്ചില്‍ മേഖലയെന്ന്‍ ആസ്ത്രേലിയ.

Subscribe to pahalgam attack