Skip to main content

റിപ്പോർട്ടിങ്ങിൽ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശം

Glint Staff
news  channels
Glint Staff

രാജ്യത്ത് എല്ലാ ടിവി ചാനലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും വ്യക്തികൾക്കും നിയന്ത്രണം പാലിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചു. ഒരു കാരണവശാലും സേനാ നീക്കങ്ങൾ എന്നിവയുടെ ചിത്രം,  നീക്കത്തെ കുറിച്ചുള്ള വാർത്തകൾ, മുന്നൊരുക്കങ്ങളെ കുറിച്ചുള്ള സൂചനകൾ ഒന്നും വരുന്ന രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. അങ്ങനെ ചെയ്യുന്ന പക്ഷം അത് ശത്രുപക്ഷത്തിന് നമുക്കെതിരെ ഉപയോഗിക്കാൻ സഹായകരമാകും എന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു. 
     ഇത്തരം മാധ്യമ പ്രചാരണത്തിലൂടെ രാജ്യത്തിന് ദോഷഫലമായ പ്രത്യാഘാതങ്ങൾ കാർഗിൽ യുദ്ധസമയത്തും മുംബെ ഭീകരാക്രമണ സമയത്തും, ഖ.ണ്ടഹാർ വിമാനറാഞ്ചൽ വേളയിലും ഉണ്ടായതായി നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിൽ വാർത്തകളോ വിവരങ്ങളോ പ്രചരിപ്പിച്ചു കഴിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്നുള്ള പരോക്ഷ സൂചനയും മന്ത്രാലയത്തിന്റെ നിർദേശത്തിൽ ഉണ്ട്