പാക് അധീന കാശ്മീരിൽ വെള്ളപ്പൊക്കം

പാക് അധീന കാശ്മീരിൽ ഝലം നദിയിൽ നിന്നുള്ള കരകവിഞ്ഞൊഴുകലിൽ മുങ്ങുന്നു.ഇരുകരകളിലും താമസിക്കുന്ന തദ്ദേശീയരോട് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ഭരണകൂടം ഉച്ചഭക്ഷണുകളിൽ അറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു. ഇന്ത്യ ഉറിഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഝലം നദിയിലേക്ക് വെള്ളം തുറന്നു വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും പാകിസ്ഥാൻ ഒപ്പം നാട്ടുകാരെ അറിയിക്കുന്നു. വിദേശ മാധ്യമങ്ങളിലൂടെയും ഇന്ത്യ ജലയുദ്ധം നടത്തുന്നതായി പാകിസ്ഥാൻ പറയുന്നു. ഇതിനെ തുടർന്ന് അവിടെ ജല അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തരമായി ഉണ്ടായിരിക്കുന്ന ഗുരുതര വിഷയങ്ങൾ ശ്രദ്ധിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് പാകിസ്ഥാൻ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുന്നത്. ശനിയാഴ്ചയാണ് ബോംബ് സ്ഫോടനത്തിൽ പത്തോളം പാക്ക് ഭടന്മാർ ബലൂചിസ്ഥാനിൽ മരിച്ചത്. സ്വന്തം ഭടന്മാരെ രക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പാക് സൈന്യം ഇപ്പോൾ ഇന്ത്യയെ വെല്ലുവിളിക്കുന്നത്.