Skip to main content
Washington

അമേരിക്കയില്‍ സിക്ക് ബാലന്‍ ആക്രമണത്തിനിരയായ സംഭത്തില്‍ സുഷ്മ സ്വരാജ് ഇടപെടുന്നു

വാഷിഗ്ടണിലെ കെന്റില്‍ വച്ച് സിക്ക് ബാലന്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം സുഷമ സ്വരാജ് അറിയിച്ചത്. പതിനാലു വയസുള്ള കുട്ടിയെ സ്‌കൂളില്‍ വച്ച് സഹപാഠി ആക്രമിയ്ക്കുകയായിരുന്നു.

 

കഴിഞ്ഞ 26 നാണ് സംഭവം നടന്നത്, വംശീയാധിക്രമമാണ് തന്റെ മകനുനേരെ ഉണ്ടായതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

 

 

 

Tags