സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ല,തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാന്‍ സി.പി.ഐ ശ്രമിക്കുന്നത് മര്യാദ കേടാണെന്നും കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു.
സി.പി.ഐക്ക് മുന്നണി മര്യാദയില്ല, മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ആക്ഷേപം ഉണ്ടായാല്‍ അക്കര്യം മുഖ്യമന്ത്രിയോട് പറയാതെ റവന്യു മന്ത്രി സ്വന്തം നിലയ്ക്ക് പരിഹരിക്കാന്‍ ശ്രമിച്ചത് ഒട്ടും ശരിയല്ല.
എന്‍സിപി അറിലേന്ത്യാ പാര്‍ട്ടിയാണ്. അവര്‍ ഒരു മണിക്കൂറാണ് സമയം ചോദിച്ചത്. എന്നാല്‍ അതുവരെ കാക്കാന്‍ സി.പി.ഐ തയ്യാറായില്ല,മന്ത്രി സഭ ബഹിഷ്‌കരിച്ച തീരുമാനം മര്യാദകേടാണെന്നും മണി പറഞ്ഞു
ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് സി.പി.എമ്മുമായി സിപിഐ ചര്‍ച്ച നടത്താനിരിക്കെയാണ് എം.എം മണിയുടെ രൂക്ഷവിമര്‍ശനം വന്നിരിക്കുന്നത്.