Skip to main content

pan-card

അപേക്ഷിച്ച് നാലുമണിക്കൂറിനകം പാന്‍ കാര്‍ഡ് ലഭ്യമാക്കുന്ന സംവിധാനം വരുന്നു. പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ടാക്സ് പ്രീ പെയ്മെന്റ്, റീഫണ്ട്, റിട്ടേണിന്റെ സൂക്ഷ്മപരിശോധന തുടങ്ങിയവ വേഗത്തിലാക്കാനുള്ള ഓട്ടോമേഷന്‍ നടപടികള്‍ ഉടനെ വകുപ്പ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.