Skip to main content

rupee-dollar

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. റിസര്‍വ് ബാങ്ക് വായ്പാനയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. ഇത്തവണത്തെ വായ്പാനയത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ റിപ്പോ നിരക്കില്‍ മാറ്റമുണ്ടായില്ല.

 

തുടര്‍ന്ന് രൂപയുടെ മൂല്യം 74.09 നിലവാരത്തിലേയ്ക്കെത്തി. വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്ക് 73.58 രൂപയായിരുന്നു.