Skip to main content

റിസര്‍വ്വ് ബാങ്കിനെ സീറ്റ് ബെല്‍റ്റിനോട് ഉപമിച്ചതിന് പിന്നാലെ ക്രിക്കറ്റ് കളിക്കാരുമായി താരതമ്യപ്പെടുത്തി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് ആര്‍ബിഐ സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജന്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് രഘുറാം രാജന്റെ പ്രതികരണം.

 

രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണമെന്നും നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മ്മിപ്പിച്ചു.

 

റിസര്‍വ്വ് ബാങ്ക് സീറ്റ് ബെല്‍റ്റ് പോലെയാണെന്നും അതില്ലാതിരുന്നാല്‍ അപകടമുണ്ടാവുമെന്ന് ഉറപ്പാണെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഇരുകൂട്ടര്‍ക്കുമിടയില്‍ ഉള്ളൂ എന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു.