Skip to main content

 baby-in-utero

കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ  ഇടം കൈയനാണോ വലം കൈയനാണോ എന്ന് മുന്‍കൂട്ടിയറിയാനുള്ള സാങ്കേതിക വിദ്യയുമായി ഇറ്റാലിയന്‍ ഗവേഷകര്‍. അള്‍ട്രാസോണോഗ്രഫി അഥവാ ശബ്ദതരംഗങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഗര്‍ഭസ്ഥ ശിശുവിന് 18 ആഴ്ച പ്രായമാകുമ്പോള്‍ മുതല്‍ ഏത് കൈയ്ക്കാണ് ആധിപത്യം കൂടുതലെന്ന് പ്രകടമാകുമെന്ന് ഗവേഷകര്‍ പറയുന്നു.  

 

29 അമ്മമാരിലായിരുന്നു പരീക്ഷണം നടത്തിയത്. അള്‍ട്രാസോണോഗ്രഫി ഉപയോഗിച്ചുള്ള പഠനത്തിന് 89-100% വരെയാണ് പ്രവചന സാധ്യത കണക്കാക്കുന്നത്.