Skip to main content

ഫോട്ടോഗ്രാഫര്‍ പീറ്റര്‍ മെന്‍സലും ഭാര്യ ഫെയ്ത്ത് ദല്യുസിയനും രാജ്യങ്ങള്‍ ചുറ്റിയത് ലോകം എന്തു ഭക്ഷിക്കുന്നു എന്നറിയാനാണ്.  ഇന്ത്യയടക്കം 24 രാജ്യങ്ങളിലെ 30 കുടുംബങ്ങളുടെ ഒരാഴ്ചത്തെ ഭക്ഷണം മെന്‍സലിന്റെ ഫ്രെയിമുകളായി.  ലോകജനതയുടെ  ആരോഗ്യം, ജീവിതശൈലി, രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ഇവയെല്ലാം ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള വിടവ് ഈ ചിത്രങ്ങളിലും നിലനില്‍ക്കുന്നു. രസകരമായ ചില വസ്തുതകളും ഈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് ധനിക കുടുംബങ്ങള്‍ സംസ്കരിച്ച ഭക്ഷണത്തോട് താല്‍പ്പര്യം കാണിക്കുമ്പോള്‍ പോഷകാംശം കൂടുതലുള്ള ഭക്ഷണം അടങ്ങുന്നത് ദരിദ്ര കുടുംബങ്ങളുടെ ഭക്ഷണക്രമത്തില്‍ ആണ്. ഇങ്ങനെ രസകരവും വിജ്ഞാനപ്രദവും സാമൂഹ്യപ്രസക്തവുമായ ഈ ചിത്രങ്ങള്‍ ഒരു പുസ്തകമായി ഇറക്കിയിരിക്കുകയാണിവര്‍.

 

ചില ചിത്രങ്ങള്‍ കാണൂ. ഒപ്പം ഒന്ന് ചിന്തിക്കൂ, നിങ്ങളുടെ കുടുംബം ഒരാഴ്ച ഭക്ഷണത്തിനായി എത്ര രൂപ ചിലവാക്കുന്നുണ്ടെന്നും എന്താണ് കഴിക്കുന്നതെന്നും...

ആസ്ത്രേലിയ: ബ്രൌണ്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 23,455 രൂപ

ബോസ്നിയ ഹെര്‍സെഗോവിന: ഡുഡോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,932 രൂപ

കാനഡ: മെലന്‍സണ്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 21,485 രൂപ

ചൈന: സുയ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 3,562 രൂപ

ക്യൂബ: കോസ്റ്റ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 3,507 രൂപ

ഇക്വഡോര്‍: അയ്മേ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 1,753 രൂപ

ഈജിപ്ത്: അഹമ്മദ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,275 രൂപ

ജര്‍മനി: മെലാണ്ടെര്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 31,132 രൂപ

ഗ്വാട്ടിമാല: മേന്റൊസസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 4,165 രൂപ

ഇന്ത്യ (ഉജ്ജൈന്‍): പട്കര്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 2,466 രൂപ

ഇറ്റലി: മന്‍സോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 16,169 രൂപ

ജപ്പാന്‍: ഉകിത കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 19,786 രൂപ

കുവൈറ്റ്: അല്‍-ഹഗ്ഗാന്‍ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 13,810 രൂപ

മാലി: നടോമോ കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 1,644 രൂപ

മെക്സിക്കോ: കസാലെസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 10,359 രൂപ

യു.എസ്: റെവിസ് കുടുംബം ആഴ്ചയില്‍ ഭക്ഷണത്തിനായി ചിലവാക്കുന്നത് ഏകദേശം 18,745 രൂപ

 

യു.എസ്സില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ആണ് പീറ്റര്‍ മെന്‍സല്. നാഷണല്‍ ജ്യോഗ്രഫിക്ക് അടക്കമുള്ള പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.