Skip to main content
ജനീവ

സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ച ജനുവരി 22-ന് ജനീവയില്‍ നടക്കും. ചര്‍ച്ചയില്‍ സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികളും വിമത പ്രതിനിധികളും പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ചര്‍ച്ച നടത്താന്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം സമ്മതിച്ചത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ തിങ്കളാഴ്ചയാണ്  ഇക്കാര്യം അറിയിച്ചത്.

 

സിറിയയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കുക, പരസ്പര സഹകരണത്തോടെ പൂര്‍ണഅധികാരമുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കുക തുടങ്ങിയവയാണ് സമാധാന ചര്‍ച്ച കൊണ്ട് ലക്ഷ്യമിടുന്നതെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. രണ്ടാം തവണയാണ് ജനീവയില്‍ സിറിയന്‍ സമാധാന ചര്‍ച്ച നടക്കാന്‍ പോകുന്നത്. സര്‍ക്കാരിന്റെയും വിമതരുടെയും ഭിന്നതകാരണം സമാധാന ചര്‍ച്ചക്കുള്ള യു.എന്‍ ശ്രമം പലപ്പോഴും പരാജയപ്പെട്ടിരുന്നു.  

 

സിറിയന്‍ പ്രശ്നം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സിറിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും  ഒമ്പത് മില്യണ്‍ ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍

Tags