പാർലമെണ്ടിൻ്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നു. പരമ്പരാഗതമായി യു ഡി എഫിനോടൊപ്പം നിന്നിരുന്ന കേരളത്തില കൃസ്ത്യന്‍ സമൂഹം തങ്ങളിൽ നിന്ന് അകന്നു എന്ന യാഥാർത്ഥ്യം കോൺഗ്രസ്സ് തിരിച്ചറിയുന്നു
സി പി എം 24-0ം പാർട്ടികൊൺഗ്രസ് മുഖ്യമായും ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് പാർട്ടിയിൽ നിന്നും ജനം ചോർന്നു പോകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ അണികൾ വൻതോതിൽ ബി ജെ പിയിലേക്ക് ി ഒഴുകിപ്പോകുന്നു. അതുപൊലെ ബലഹീനതകളെയും എണ്ണിയെണ്ണി പാർട്ടികൊൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ എണ്ണിയെണ്ണിപ്പറയുന്നു
അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളായ ചെമ്പ്, സെമികണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഊർജ്ജസംബന്ധമായ ഉൽപ്പന്നങ്ങൾ, ധാതുലവണങ്ങൾ തുടങ്ങിയവയെ ഒഴിവാക്കിക്കൊണ്ടാണ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ പൊട്ടിയ പടക്കം കേരള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ കാഹളം കൂടിയാണ് .വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് പാർലമെൻറ് വഖഫ് ബില്ല് പാസാക്കുന്നത്.
അമേരിക്കയുടെ ചുങ്കയുദ്ധം ആരംഭിച്ചു. മധ്യേഷ്യ യുദ്ധത്തിലമർന്നു. അമേരിക്ക - ഇറാൻ യുദ്ധഭീഷണി അന്തരീക്ഷത്തിൽ. വെനിസ്വലെയിൽ നിന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം പിഴച്ചുങ്കമായി 25 ശതമാനം അധികം ചുമത്തുന്നു.