Skip to main content

ജമ്മു സൈനിക ക്യാമ്പില്‍ ഭീകരാക്രമണം; മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു

ജമ്മു ജില്ലയിലെ അഖ്നൂര്‍ സെക്ടറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിന്റെ ക്യാമ്പിലാണ് ആക്രമണമുണ്ടായത്. തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം

കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തില്‍ ചുരുങ്ങിയത് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ജവാന്മാരും മറ്റുള്ളവര്‍ സാധാരണക്കാരുമാണ്.

 

അതേസമയം, പാമ്പോറില്‍ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ചവരെ കീഴ്പ്പെടുത്താനുള്ള സൈനിക നീക്കം രണ്ടാം ദിവസവും തുടരുകയാണ്. ഭീകരവാദികള്‍ സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ ഒളിച്ച് സൈനിക ആക്രമണത്തെ പ്രതിരോധിക്കുകയാണ്. രണ്ടോ മൂന്നോ ഭീകരര്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കുന്നത്.     

ടുണീഷ്യയില്‍ മ്യൂസിയത്തില്‍ നടന്ന ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു

ടുണീഷ്യയിലെ ദേശീയ മ്യൂസിയത്തില്‍ സൈനിക യൂണിഫോം ധരിച്ചെത്തിയ രണ്ട് തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 17 വിദേശ സഞ്ചാരികളും രണ്ട് ടുണീഷ്യക്കാരും അടക്കം 19 പേര്‍ കൊല്ലപ്പെട്ടു.

കശ്മീര്‍: അപകടത്തില്‍ നാല് സൈനികരും ആക്രമണത്തില്‍ മൂന്ന്‍ ഭീകരവാദികളും കൊല്ലപ്പെട്ടു.

ജമ്മു കാശ്മീരില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കരസേനയിലെ മേജര്‍ ഉള്‍പ്പെടെ നാല് സൈനികരും മൂന്ന്‍ ഭീകരവാദികളും ചൊവ്വാഴ്ച കൊല്ലപ്പെട്ടു.

ഷോപിയാന്‍ ആക്രമണത്തിന് അന്ത്യം: രണ്ട് സൈനികരും മൂന്ന്‍ ഭീകരരും കൊല്ലപ്പെട്ടു

കശ്മീരിലെ ഷോപിയാനിലെ ഒരു വസതിയില്‍ അഭയം തേടിയ മൂന്ന്‍ അക്രമികളെ വെള്ളിയാഴ്ച രാത്രി മുഴുവന്‍ നീണ്ടുനിന്ന ആക്രമണത്തിലൂടെ സൈനികര്‍ കൊലപ്പെടുത്തി.

ശ്രീനഗറില്‍ തീവ്രവാദി ആക്രമണം: പോരാട്ടം തുടരുന്നു

ശ്രീനഗറില്‍ ഞായാറാഴ്ച വൈകുന്നേരം ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ കീഴടക്കാനായി സൈനികരുടെ ശ്രമം തുടരുന്നു. അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം രൂക്ഷമായ ശ്രീനഗറിലെ തന്നെ ഖ്ര്യൂ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Subscribe to Ukraine