ഭുവനേശ്വര്‍
ഒഡീഷയിലെ ഖേരാപുത്ത് ജില്ലയില്‍ നടന്ന മാവോവാദി ആക്രമണത്തില്‍ നാല് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്.
ബി.എസ്.എഫ് വാഹനത്തിനു നേരെയാണ് മാവോവാദികള്‍ ആക്രമണം നടത്തിയത്. 18 ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഫോടനത്തെത്തുടര്‍ന്ന് ജവാന്മാരും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. മൂന്നു വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 363കിലോമീറ്റര്‍ അകലെയാണ് ഖേരാപുത്ത്.