Skip to main content

രണ്ടാം വോട്ടെടുപ്പിൽ മെർസ് ജർമ്മൻ ചാൻസലറായി

Glint Staff
Merz
Glint Staff

ജർമ്മനിയുടെ പുതിയ ചാൻസ ലറായി കൺസർവേറ്റീവ് നേതാവ് ഫ്രെഡറിക് മെർസ് തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഒരു പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് രണ്ടാം തവണ നടത്തേണ്ടി വരുന്നത്. ആദ്യ വോട്ടെടുപ്പിൽ മെർസ് ആറ് വോട്ടിനാണ് പരാജയപ്പെട്ടത്.
      പുത്തൻ സാഹചര്യത്തിൽ യൂറോപ്പിൽ ജർമ്മനിക്ക് ശക്തമായ ഭരണകൂടം അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ജർമൻ പാർലമെൻറ് ബുന്ദസ്റ്റാഗ് പ്രസിഡണ്ട് രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അമേരിക്ക തുടങ്ങിവച്ച വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പതുക്കെ കരകയറുന്നുവെങ്കിലും വ്യാപാരയുദ്ധം പുതിയ വെല്ലുവിളികളാണ് മെൻസിൻ്റെ മുന്നിൽ ഉയർത്തിയിട്ടുള്ളത്