മുന്‍ സുപ്രീം കോടതി ജഡ്ജിയും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാനുമായ സ്വതന്തര്‍ കുമാറിനെതിരെയുള്ള ലൈഗികാരോപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിക്കൊണ്ട് ഡെല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മന്‍മോഹന്റെ ഇടക്കാല ഉത്തരവില്‍ സ്വതന്തര്‍ കുമാറിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. ഇന്റര്‍നെറ്റിലെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നീക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ആരോപണം ഉന്നയിച്ച നിയമവിദ്യാര്‍ഥിനിയ്ക്കും ഒരു പത്രത്തിനും രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കും എതിരെ സ്വതന്തര്‍ കുമാര്‍ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഉത്തരവ്. കേസില്‍ കോടതിയുടെ വിധികള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് നിയന്ത്രണം. കേസ് ഫെബ്രുവരി 24-ന് വീണ്ടും പരിഗണിക്കും.
സ്വതന്തര്‍ കുമാറിനെതിരെ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.