Skip to main content

കൊച്ചി: സിബിഎസ്ഇ സ്കൂളുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് കേരള സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഎസ്ഇ ബോര്‍ഡ് നടത്തുന്ന പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ നിലവില്‍ പ്ലസ് വണ്‍ കോഴ്‌സിന് പ്രവേശനം ലഭിക്കുമായിരുന്നുള്ളൂ. 


സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏതാനും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷവും കോടതിവിധിയിലൂടെയാണ് സിബിഎസ്ഇ സ്‌കൂള്‍ പരീക്ഷ പാസായവര്‍ സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയത്.

 

പ്ലസ് വണ്‍ കോഴ്‌സുകള്‍ക്കുള്ള ഏകജാലക പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് വെള്ളിയാഴ്ചയാണ്. ഈ സാഹചര്യത്തില്‍ കോടതിവിധി പ്രവേശന നടപടികളെ ബാധിച്ചേക്കാം.

 

സിബിഎസ്ഇ സ്കൂള്‍ പരീക്ഷ പാസാകുന്നവര്‍ക്ക് സംസ്ഥാന സിലബസിലുള്ള പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നത് സര്‍ക്കാര്‍ നടത്തുന്ന എസ്എസ്എല്‍സി പരീക്ഷ പാസാകുന്നവരെയാണ് ദോഷമായി ബാധിക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ്‌ പ്രവേശനംവിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  

Tags