Skip to main content

mobile app

ആത്മഹത്യ തടയുന്നതിനു വേണ്ടി സൗജന്യമൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മുബൈയിലെ ഒരു കൂട്ടം മനോരോഗവിദഗ്ധര്‍. ലോക ആത്മഹത്യാ വിരുദ്ധ ദിനമായിരുന്ന ഞായറാഴ്ചയാണ്‌ ആപ്പ് പുറത്തിറക്കിയത്. 'ഇമോഷ്ണല്‍ സപ്പോര്‍ട്ട് ഹെല്‍പ് ലൈന്‍ ഡയറക്ടറി എന്നാണ്' ആപ്ലിക്കേഷന്റെ പേര്.  ആപ്പില്‍ വിവിധ ആത്മഹത്യാനിവാരണ ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഇതു വഴി ഉപയോക്താവിനെ തൊട്ടടുത്തുള്ള സഹായ കേന്ദ്രങ്ങളിലേക്ക് എത്തിനാകും.

 

ഈ ആപ്ലിക്കേഷന്‍ വഴി ആത്മഹത്യാവാസനയുള്ളവരെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ കഴിയുമെന്നാണ് സൃഷ്ടാക്കളുടെ പ്രതീക്ഷ.
ലോകാരോഗ്യ സംഖഘടനയുടെ കണക്കു പ്രകാരം ലോകത്ത് ഒരു വര്‍ഷത്തില്‍ എട്ടു ലക്ഷം പേര്‍ ആത്മഹത്യചെയ്യുന്നുണ്ട്. ഓരോ നാല്‍പത് സെക്കന്റിലും ഒരാള്‍ വീതം ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്നു എന്നും കണക്കുകള്‍ പറയുന്നു.