Skip to main content

Reserve-Bank-of-India

നിരക്കുകളില്‍ മാറ്റംവരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. വാണീജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും. വരുംമാസങ്ങളിലും പണപ്പെരുപ്പനിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റംവരുത്താതിരുന്നത്.

 

പണപ്പെരുപ്പം കണക്കിലെടുത്ത് നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ സൂചന ഉണ്ടായിരുന്നു. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു.