Skip to main content

Cambridge Analytica

ഫെയ്‌സ് ബുക്കില്‍ നിന്ന് ഉപയോക്താക്കുളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കേംബ്രിജ് അനലറ്റിക്ക അടച്ചു പൂട്ടുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചത്.

 


സാമ്പത്തികമായി കമ്പനി തിരിച്ചടി നേരിടുകയാണ്. വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇടപാടുകാര്‍ക്കിടയില്‍ കമ്പനിയുടെ സ്വീകാര്യത തകര്‍ന്നെന്നും ഇക്കാരണങ്ങള്‍ കൊണ്ടാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.