Skip to main content

vanessa

ഈ വര്‍ഷത്തെ ലോക സുന്ദരിയായി മെക്സിക്കോയുടെ വനേസ പോണ്‍സ് ഡി ലിയോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ഇന്ത്യയുടെ മാനുഷി ചില്ലാര്‍ വനേസയ്ക്ക് ലോക സുന്ദരി കിരീടം അണിയിച്ചു. തായ്ലന്‍ഡിന്റെ നിക്കോളെയ്ന്‍ ലിംസ്നുകനാണ് രണ്ടാം സ്ഥാനം.

ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച തിരുച്ചിറപ്പള്ളി സ്വദേശിനി അനുക്രീതിക്ക് അവസാന 12ല്‍ ഇടം നേടാനായില്ല. ആകെ 118 മത്സരാര്‍ത്ഥികളാണ് ലോകസുന്ദരിപ്പട്ടത്തിനായി മത്സര രംഗത്തുണ്ടായത്.