കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

Glint staff
Mon, 26-09-2022 09:17:01 PM ;

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു. നെഹ്റു കുടുംബത്തിൻ്റെ താല്പര്യ സംരക്ഷണമാണ് ഗഹ് ലോട്ടിൻ്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നിൽ. എന്നാൽ നെഹ്റു കുടുംബത്തിനു പോലും ഗഹ് ലോട്ടിൽ വിശ്വാസമർപ്പിക്കാനാവില്ല.തൻ്റെ അനുയായികളായ എം.എൽ.എമാരെ കളിക്കളത്തിലിറക്കിക്കൊണ്ട് അശോക് ഗഹ് ലോട്ട് നടത്തുന്ന രാഷ്ട്രീയ നാടകം യഥാർത്ഥത്തിൽ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയുമാണ് സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. ഗഹലോട്ട് ഒഴിയുന്ന സ്ഥാനത്ത് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള കോൺഗ്രസ്സ് നേതൃത്വ തീരുമാനത്തെ സ്വന്തം താൽപ്പര്യത്തിനു വേണ്ടി അട്ടിമറിക്കുന്ന ഗഹ് ലോട്ട് പാർട്ടിയെ കൂടുതൽ നാശത്തിലേക്ക് നയിക്കുക മാത്രമേ ചെയ്യുകയുള്ളു. 

Tags: