ഗര്‍ഭ നിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്നവര്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണെന്ന് പഠനം. ഡെന്‍മാര്‍ക്കിലെ 18 ലക്ഷം സ്ത്രീകളില്‍ 11 വര്‍ഷം സമയമെടുത്ത് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മറ്റുള്ളവരേക്കാള്‍ 20 ശതമാനം അധിക സാധ്യതയാണ് ഈ മാര്‍ഗം ഉപയോഗിക്കുന്നവരില്‍ കണ്ടെത്തിയത്. ഗുളിക ഉപയോഗം നിര്‍ത്തിക്കഴിഞ്ഞ് അഞ്ച് വര്‍ഷംവരെ രോഗസാധ്യത തുടരുമെന്നും ഗവേഷകര്‍ പറയുന്നു.
ഗുളികകള്‍ക്ക് പകരം ഗര്‍ഭ നിരോധനത്തിനായി കോണ്ടവും ഐ.യു.ഡിയും പോലെയുള്ള നോണ്‍ ഹോര്‍മോണല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്നതാണ് നല്ലത് എന്നും ഗവേഷകര്‍ ഉപദേശിക്കുന്നു.