Skip to main content

 antibiotic

അമേരിക്ക ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗം വളരെയധികം കൂടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് .നാഷണല്‍ അക്കാദമി ഓഫ് സയന്‍സാണ് റിപ്പോര്‍ട്ട് പുറതത്തുവട്ടിരിക്കുന്നത്. വികസ്വരാജ്യങ്ങളുടെ ഇടയില്‍ ആന്റിബയോട്ടിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

 

2000 മുതല്‍ 2015വരെയുള്ള കാലഘട്ടത്തില്‍ 76 രാജ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെ ഉപയോഗത്തില്‍ 39 ശതമാനം ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

 

സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലാണ് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കൂടുതലായി കാണുന്നത്. നിസാര രോഗങ്ങള്‍ക്ക് വരെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത ആളുകള്‍ക്കിടയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്‌സ്, എക്‌ണോമിക്‌സ് ആന്‍ഡ് പോളിസി അംഗമായ എല്ലി വൈ ക്ലീന്‍ പറയുന്നു. ശുചിത്വവത്കരണം നടപ്പിലാക്കുന്നതിലൂടെ ഒരു പരിധി വരെ പല രോഗങ്ങളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നും എല്ലി വ്യക്തമാക്കി.