നജിമ എന്ന 'സിങ്കപ്പെണ്ണ്'

Sun, 24-11-2019 05:31:34 PM ;

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആറ്റിങ്ങല്‍ തോട്ടയ്ക്കാട് ചാത്തന്‍മ്പാറ നസീ മന്‍സിലില്‍ നജിമയെ മാര്‍ഫന്‍ സിന്‍ഡ്രോം എന്ന രോഗം പിടികൂടിയത്. ശരീരത്തിലെ എല്ലുകള്‍ അമിതമായി വളരുന്ന അപൂര്‍വ്വ രോഗമാണിത്. 33 വയസ്സിനിടെ നജീമയുടെ ശരീരത്തില്‍നിന്ന് എല്ലുകള്‍ മുറിച്ചുമാറ്റിയത് എട്ട് തവണയാണ്. ഇടുപ്പെല്ലിന് താഴോട്ട് തളര്‍ച്ച ബാധിച്ചു ഇടുപ്പെല്ലും തുടയെല്ലുമൊക്കെ ശസ്ത്രക്രിയയിലൂടെ മാറ്റി. അവിടെ ആര്‍ട്ടിഫിഷ്യല്‍ എല്ലുകള്‍ വെച്ചുപിടിപ്പിച്ചു അവിടെ ആര്‍ട്ടിഫിഷ്യല്‍ എല്ലുകള്‍ വെച്ചുപിടിപ്പിച്ചു.

എന്നാല്‍ ഇതിലൊന്നും ദുഃഖിക്കാന്‍ വഴി പറഞ്ഞിരിക്കാനോ നജിമ തയ്യാറല്ല. കവിതകളും,ഗ്ലാസ് പെയിന്റിംഗും മറ്റ് കരകൗശല വസ്തുക്കളുടെ നിര്‍മ്മാണങ്ങളുമൊക്കെയായി നജിമ ജീവിക്കുകയാണ് സന്തോഷത്തോടെ.തന്റെ ജീവിതാനുഭവങ്ങളെ ആധാരമാക്കി നജിമ എഴുതിയ കവിതകള്‍ നക്ഷത്രങ്ങളുടെ താഴ്വരയില്‍ എന്ന കവിതാസമാഹാരം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി.വളരെ മികച്ച പ്രതികരണമാണ് ഈ കവിതാസമാഹാരത്തിന് വിവിധ കോണുകളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കരള്‍ രോഗത്തെ തുടര്‍ന്ന് മജിമയുടെ ഉപ്പ വിടവാങ്ങി.ഇന്ന് നെസി മന്‍സില്‍ എന്ന വാടകവീട്ടില്‍ താങ്ങും തണലുമായി ഉമ്മ സുധീനയാണ് കൂട്ട്. വളര്‍ന്നുവരുന്ന കവിളെല്ലുകള്‍ എടുത്തുമാറ്റി പകരം കൃത്രിമ കാലുകള്‍ വച്ച് പിടിപ്പിക്കണം. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണം. മാത്രമല്ല നേരത്തെ മാറ്റിവെച്ച ഇടുപ്പെല്ല്  ഒന്നുകൂടി മാറ്റി വെക്കണം.സകല വൈകല്യഹങ്ങളേയും തരണം ചെയ്ത് മുന്നോട്ട് നീങ്ങുന്ന നജിമക്ക് മുന്നില്‍ ചികിത്സക്കുള്ള ഭീമമായ പണമാണ് പ്രതിബന്ധം തീര്‍ക്കുന്നത്.

 

 

NAJIMA

MOB 9645689710

Bank Account Details

SBI

AC No - 67173878333

Brach - Kallambalam

IFSC- SBIN0070221

Tags: