ഓഹരി വിപണി ഇടിഞ്ഞു; ഒപ്പം രൂപയും

Tue, 03-09-2013 05:38:00 PM ;
മുംബൈ

ഡോളറിനെതിരെ രൂപയുടെ മൂല്യം 68.12 കടന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓഹരി വിപണിയെയും സാരമായി ബാധിച്ചു. സെന്‍സെക്സ് 651.47ഇടിഞ്ഞ് 18234-ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 230.30 പോയിന്റ്‌ ഇടിഞ്ഞ് 5341.45 നഷ്ടത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്.

 

സിറിയക്കെതിരെ യു.എസ് സൈനിക ആക്രമണം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടുകൂടിയാണ് ഓഹരി വിപണി തകര്‍ന്നടിഞ്ഞത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ആര്‍.ഐ.എല്‍, ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

 

ചൊവ്വാഴ്ച രാവിലെ വ്യാപാരം അല്പം മെച്ചപ്പെട്ടെങ്കിലും പിന്നീട് ഓഹരി വിപണി താഴുകയായിരുന്നു.

Tags: