ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍കുതിപ്പ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 130.55 പോയിന്‍റ് നേട്ടത്തില്‍ 21164.52ലും ദേശീയ സൂചിക നിഫ്റ്റി 47.45 പോയിന്‍റ് നേട്ടത്തില്‍ 6299.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ രൂപ ഡോളറിനെതിരേ 27 പൈസ ഇടിഞ്ഞ് 61.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ വിദേശ നിക്ഷേപം കൂടുന്നതും ഓഹരിവിപണിക്ക് നേട്ടമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സെന്‍സെക്‌സില്‍ 700 പോയിന്റോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകള്‍ നിക്ഷേപം ഉയര്‍ത്തിയതാണ് ഓഹരികള്‍ നേട്ടത്തിലെത്താന്‍ കാരണം.
2008 ജനുവരിയിലെ 21206.77 പോയിന്റ് എന്ന റെക്കോര്‍ഡ് മറികടന്നാണ് സെന്‍സെക്‌സ് ഉയര്‍ന്ന നിരക്കിലെത്തിയത്. യു.എസ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പദ്ധതി ഉടനെയൊന്നും പിൻവലിക്കില്ലെന്ന സൂചനകള്‍ ഇന്ത്യന്‍ വിപണിയില്‍ അനുകൂല മാറ്റങ്ങളുണ്ടാക്കുന്നുണ്ട്.