Skip to main content
പാറ്റ്‌ന

sushil kumar shindeസോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ. കഴിഞ്ഞ ദിവസം ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ക്കെതിരെ പറഞ്ഞ പ്രസ്താവന തിരുത്തിക്കൊണ്ടാണ് ഇപ്പോള്‍ ഷിന്‍ഡേയുടെ മലക്കം മറിച്ചില്‍.

 


ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വര്‍ഗീയ കലാപത്തിന് കാരണമാകും വിധം പ്രകോപനപരമായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഇതു തടയാനുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉടനെ ഉണ്ടാകുമെന്നും ഷിന്‍ഡേ അറിയിച്ചു. ഇത് തടയാന്‍ ഒരു നിരീക്ഷണ സംവിധാനം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി.

 


അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നത് ഖേദകരമാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനം നിലനിര്‍ത്തുക എന്നത് ഇന്ന് ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ എത്രമാത്രം ശരിയാണെന്നത് ഒരു ചോദ്യചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.