മുംബൈ
തുടര്‍ച്ചയായി മൂന്നാം ദിവസവും രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബോംബെ ഓഹരി വിപണി (ബി.എസ്.ഇ)യുടെ സൂചിക സെന്‍സെക്സ് ചൊവ്വാഴ്ച ചരിത്രത്തില്‍ ആദ്യമായി 24,000 പോയന്റുകള്‍ കടന്നു. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോളുകളാണ് വിപണിയിലെ നേട്ടത്തിന്റെ പിന്നില്‍.
ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയതിന് പിന്നാലെ 24,069 പോയന്റുകള്‍ വരെയെത്തിയ സെന്‍സെക്സ് ഉച്ചയ്ക്ക് 11.50-ന് 23,991 പോയന്റിലാണ്. ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റി 7,150 പോയന്റില്‍ എത്തിയിട്ടുണ്ട്. നിഫ്റ്റി ഇന്നലെ ചരിത്രത്തില്‍ ആദ്യമായി 7000 പോയന്റുകള്‍ കടന്നിരുന്നു.
യു.എസ് ഡോളറുമായുള്ള വ്യാപാരത്തില്‍ രൂപയും ശക്തിയാര്‍ജിച്ചിട്ടുണ്ട്. ഒരു ഡോളറിന് 60.05 രൂപ എന്ന നിരക്കില്‍ വ്യാപാരം തുടങ്ങിയ രൂപ ഇപ്പോള്‍ 59.91 എന്ന നിരക്കിലാണ്.