പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന്‍ രാഹുല്‍ ഗാന്ധി. കോൺഗ്രസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയ തോൽവി ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് ഇന്ത്യ കണ്ടത്.എന്നിരുന്നാല്‍ തന്നെയും പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും അമ്മയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയും ചിരിച്ച മുഖവുമായാണ് മാദ്ധ്യമങ്ങളെ കണ്ടത്.
പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ടായിരുന്നു രാഹുൽ തുടങ്ങിയത്. കോൺഗ്രസ് വളരെ മോംശം പ്രകടനമാണ് തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ പാർട്ടിയ്ക്കുണ്ടായ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പുതിയ സർക്കാർ രാജ്യത്തിന്റെ മതേതരത്വം കാത്തു സൂക്ഷിക്കുന്നതിനോട് സന്ധി ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും സോണിയ പറഞ്ഞു. എതിരാളികളെ കോൺഗ്രസ് നേരിട്ടുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നും സോണിയ പറഞ്ഞു. സർക്കാരിന് ആശസംകളും കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അര്‍പ്പിച്ചാണ് സോണിയ മടങ്ങിയത്.
അമേഠിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയെയും ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കുമാര്‍ ബിശ്വാസിനെയും പിന്‍തള്ളി അമേഠിയില്‍ രാഹുൽ ഗാന്ധി വിജയിച്ചു. ബി.ജെ.പിയുടെ അജയ് അഗര്‍വാളിനെ പിന്തള്ളി റായ്ബറേലിയില്‍ സോണിയാ ഗാന്ധിയും വിജയിച്ചു.