ചെന്നൈ
മുണ്ടുടുത്ത് വരുന്നവരെ പ്രവേശിപ്പിക്കാത്ത ക്ലബുകളുടെ നടപടി അവസാനിപ്പിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത. മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മുണ്ടുടുത്ത് വന്നുവെന്ന കാരണത്താല്‍ അകത്തു കടക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നിലപാട് വിവാദമായിരുന്നു. ഈ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.
തമിഴ് സംസ്കാരത്തിന്റെ ഭാഗമായ മുണ്ട് വേണ്ടായെന്ന് തീരുമാനിക്കുന്ന ക്ലബുകള്‍ വസ്ത്ര സ്വേഛാധിപത്യമാണ് കാണിക്കുന്നതെന്നും ഇത്തരം ക്ലബ്ബുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിമയഭയെ അറിയിച്ചു.