സംസ്‌കൃതവാരാഘോഷം: കേന്ദ്ര നിര്‍ദേശത്തിനെതിരേ ജയലളിത

Sat, 19-07-2014 01:45:00 PM ;
ചെന്നൈ

 

സംസ്‌കൃതവാരം ആഘോഷിക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരേ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്‌. സംസ്‌കൃതവാരാചരണത്തിന് പകരം ഓരോ സംസ്ഥാനത്തിന്റെയും സംസ്‌കാര പൈതൃകം കണക്കിലെടുത്ത് ശ്രേഷ്ഠഭാഷാ വാരമാണ് നടത്തേണ്ടതെന്ന് ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി, കേന്ദ്രീയവിദ്യാലങ്ങൾ എന്നീ സ്‌കൂളുകളിൽ അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സംസ്‌കൃതവാരാചരണം പ്രായോഗികമല്ലെന്നാണ് ജയലളിത അറിയിച്ചിട്ടുള്ളത്.

 

ഓഗസ്റ്റ് ഏഴ് മുതല്‍ ‍13 വരെയാണ് സംസ്‌കൃത വാരാഘോഷത്തിന് മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്‌കൃതത്തെ മറ്റു ഭാഷകളുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോ കുറ്റപ്പെടുത്തിയിരുന്നു. ഹിന്ദി വിവാദം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളിലാണ് സംസ്‌കൃത വിവാദം ഉടലെടുത്തത്.

Tags: