Skip to main content
ഗുവാഹത്തി

 

അസമില്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ രാജി ആവശ്യപ്പെട്ട് ഒരു മന്ത്രിയും 31 എം.എല്‍.എമാരും മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. അസം ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മയുടെ നേതൃത്വത്തിലാണ് രാജി. രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനാണ് കൈമാറി. കൂടുതല്‍ എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്നും തരുണ്‍ ഗോഗോയിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഹിമാന്ത പറഞ്ഞു.

 

പ്രശ്ന പരിഹാരത്തിനായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നീക്കങ്ങള്‍ തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഗോഗോയി രാജിസന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ട് ഗോഗോയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് വിമത എംഎന്നാല്‍ .എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല.